Kerala
ദീപക്കിന്റെ മരണം; ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങില്ല
ബസിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങില്ല. ജനരോഷം ഭയന്നാണ് തീരുമാനം. ഷംജിതയുടെ ഫോണിലെ വിവരങ്ങളും പൊലീസിന് ലഭിക്കേണ്ടതുണ്ട്. അതിക്രമം നടന്നെന്ന ഷിംജിതയുടെ പരാതിയിലും പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.
കസ്റ്റഡി കാലയളവിൽ തെളിവെടുപ്പടക്കം നടത്താൻ പൊലീസ് ഉദേശിക്കുന്നുണ്ടെങ്കിലും ജനരോഷമാണ് വലിയ വെല്ലുവിളി. കസ്റ്റഡിയിൽ കിട്ടിയാൽ തന്നെ വിശദമായ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം അതീവരഹസ്യമായാകും തെളിപ്പെടുപ്പ്. ഷിംജിതയുടെ ഫോണിലെ വിവരങ്ങളും പൊലീസ് കാര്യമായി പരിശോധിക്കുന്നുണ്ട്.