India

60 കോടി വാങ്ങി തിരിച്ചുനൽകിയില്ല; ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്

Posted on

മുംബൈ: വ്യവസായിയിൽനിന്ന് കോടികൾ വാങ്ങി തിരിച്ചുനൽകിയില്ലെന്ന പരാതിയിൽ പ്രമുഖ ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്.

ശിൽപയുടേയും രാജ് കുന്ദ്രയുടേയും ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ വിപുലീകരണത്തിനായി നിക്ഷേപമെന്നോണം വ്യവസായി ദീപക് കോത്താരി 60.48 കോടി രൂപ നൽകിയിരുന്നു.

ഈ പണം തിരികെ നൽകിയില്ലെന്ന് കാണിച്ചാണ് മുംബൈ പൊലീസിന് ദീപക് കോത്താരി പരാതി നൽകിയത്. പിന്നീട് കേസ് സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിന് കൈമാറുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version