Kerala
കേരള സര്‍വകലാശാലയില്‍ പ്രതിഷേധിക്കുന്ന എസ്എഫ്ഐയ്ക്ക് പൂര്‍ണ പിന്തുണ: പ്രവര്‍ത്തകരെ കണ്ട് എംവി ഗോവിന്ദന്
തിരുവനന്തപുരം: കേരളാ സര്‍വകലാശാലയില്‍ പ്രതിഷേധിക്കുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയുടെ പിന്തുണയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പ്രതിഷേധിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ എംവി ഗോവിന്ദന് സര്‍വകലാശാലയിലെത്തി കണ്ടു.
വിദ്യാര്‍ത്ഥികളുമായി സംസാരിച്ചാണ് മടങ്ങിയത്. വൈസ് ചാന്‍സലറുടേത് തെറ്റായ നിലപാടാണെന്നും കോടതി പോലും അത് ചൂണ്ടിക്കാട്ടിയതാണെന്നും എംവി ഗോവിന്ദന് പറഞ്ഞു. ആര്‍എസ്എസിന്റെ തിട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.