Kerala
ആയുർവേദ മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം: 8 പേർ അറസ്റ്റിൽ
പേരാമ്പ്രയിൽ ആയുർവേദ മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം. സംഭവത്തിൽ നാല് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പേരാമ്പ്ര ബീവറേജിന് സമീപമുള്ള ‘ആയുഷ് സ്പാ’ എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. റെയ്ഡിനിടെ പ്രതികളെ നാട്ടുകാർ കൈകാര്യം ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി.