Kerala
കലോത്സവത്തിലെ സ്വർണക്കപ്പ് പരിശോധിക്കണമെന്ന് അബ്ദുറബ്ബ്
മലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്ണക്കപ്പടിക്കുന്നവര് സ്വര്‍ണപ്പാളികള്‍ മാറ്റിയോ എന്ന് പരിശോധിക്കണമെന്ന് പരിഹസിച്ച് മുന്‍ വിദ്യാഭ്യസ മന്ത്രി പി കെ അബ്ദുറബ്ബ്.
കപ്പ് കൊണ്ട് പോകും മുമ്പ് നന്നായി പരിശോധിച്ചാല്‍ നല്ലതാണെന്ന് അബ്ദുറബ്ബ് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനത്തിന് സമാനമായ വരികളുപോയിച്ചാണ് ഫേസ്ബുക്കില്‍ പരിഹാസ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
‘സ്വര്‍ണക്കപ്പടിക്കുന്നവരുടെ ശ്രദ്ധക്ക്, സ്വര്‍ണം ചെമ്പാക്കിയോ സ്വര്‍ണപ്പാളികള്‍ മാറ്റിയോ..കപ്പ് കൊണ്ടുപോകും മുമ്പ് നന്നായി പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത്. സ്വര്‍ണം കട്ടവരാണപ്പാ… കപ്പിലെ സ്വര്‍ണം നോക്കപ്പാ…’, എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.