Kerala
സ്കൂള്‍ കുട്ടികളുടെ ബാഗിൻ്റെ ഭാരം കുറയ്ക്കും; അഭിപ്രായം ക്ഷണിച്ച് വി ശിവന്‍കുട്ടി
തിരുവനന്തപുരം: കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ കുട്ടികള്‍ക്ക് ആശ്വാസമേകുന്ന മറ്റൊരു തീരുമാനം മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്കുവച്ചത്.
സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നുവെന്നും മന്ത്രി പോസ്റ്റില്‍ കുറിച്ചു.