Kerala

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണവും സമയമാറ്റവും മതനിരാസം പ്രചരിപ്പിക്കാനുള്ള അവസരമായി സര്‍ക്കാര്‍ മാറ്റുന്നുവെന്നാരോപിച്ച് കത്തോലിക്കാ കോണ്‍ഗ്രസ്

Posted on

കൊച്ചി: സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണവും സമയമാറ്റവും മതനിരാസം പ്രചരിപ്പിക്കാനുള്ള അവസരമായി സര്‍ക്കാര്‍ മാറ്റുന്നുവെന്നാരോപിച്ച് കത്തോലിക്കാ കോണ്‍ഗ്രസ്. സ്‌കൂളുകളില്‍ മതപരമായ പ്രാര്‍ത്ഥന ഒഴിവാക്കണമെന്ന് പറയുന്നത് മൂല്യബോധമുള്ള തലമുറയെ ഇല്ലാതാക്കാനാണെന്നും സംഘടന ആരോപിച്ചു.

വിവാദത്തിന്റെ മറവില്‍ സ്‌കൂളുകളിലെ ഭരണഘടനാപരമായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കി വര്‍ഗീയതയ്ക്കും സമാന്തര പഠനങ്ങള്‍ക്കും വഴി കൊടുക്കുന്ന സര്‍ക്കാര്‍ നയം കേരളത്തെ പിന്നോട്ട് നയിക്കുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് നേതൃയോഗം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷനായി. ഡയറക്ടര്‍ ഫാ ഫിലിപ്പ് കവിയില്‍ പ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version