Kerala
തരൂരിനെ വീട്ടിലെത്തി കണ്ട് വി ഡി സതീശന്
തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. പ്രചാരണ ജാഥയില്‍ പങ്കെടുക്കണമെന്ന് വി ഡി സതീശന് തരൂരിനോട് ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് കഴിഞ്ഞാല്‍ പാര്‍ട്ടി വേദികളില്‍ സജീവമാകുമെന്നും പ്രചാരണ ജാഥയില്‍ സജീവമായി പങ്കെടുക്കുമെന്നും വി ഡി സതീശന് ശശി തരൂര്‍ ഉറപ്പ് നല്കി. ഫെബ്രുവരി ആറിനാണ് വി ഡി സതീശന് നയിക്കുന്ന ജാഥ കാസര്‍കോട് ജില്ലയില്‍ നിന്നും പര്യടനം ആരംഭിക്കുന്നത്.