Kerala
അറിവിൽ നിന്ന് തിരിച്ചറിവിലേക്കും , വിവേകത്തിലേക്കും കടന്നു വരണം;എങ്കിലേ മനുഷ്യനന്മ കരഗതമാവൂ :ഡോ മുരളീവല്ലഭൻ
പാലാ :അറിവിൽ നിന്ന് തിരിച്ചറിവിലേക്കും , വിവേകത്തിലേക്കും കടന്നു വരണം;എങ്കിലേ മനുഷ്യനന്മ കരഗതമാവൂ എന്ന് പ്രഭാഷകൻ ഡോ മുരളീവല്ലഭൻ അഭിപ്രായപ്പെട്ടു.സഫലം 55 സംഘടനയുടെ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു ഡോ മുരളീ വല്ലഭൻ .
പ്രപഞ്ചത്തിൻ്റെ രഹസ്യങ്ങളെ കുറിച്ച് മനുഷ്യന് 4 ശതമാനം മാത്രമേ അറിയത്തുള്ളൂ;ബാക്കി എത്രയോ അറിയുവാൻ കിടക്കുന്നു.നമ്മൾ ഉപയോഗിക്കുന്ന മൊബൈലിലെ 5 ശതമാനം പോലും നമുക്ക് ഉപയോഗിക്കാൻ അറിവില്ല പക്ഷെ നാം എല്ലാം അറിയാമെന്നു ഭവിക്കുന്നു.ആ ഭാവം അപകടത്തിലേക്കേ നയിക്കൂ.അറിവിൽ നിന്നും വിവേകത്തിലേക്കുള്ള പ്രയാണമാണ് ഒരു നല്ല മനുഷ്യനെ വാർത്തെടുക്കുന്നത് .
കാലാതീതമായി ദേശാതീതമായി സതൃങ്ങൾ വിളിച്ച് പറയുന്നത് കൊണ്ടാണ് ബൈബിളും ഖുറാനും രാമായണവും ഇന്നും ജനങ്ങൾ വിശ്വസിക്കുന്നതും വായിക്കുന്നതും;അത് വായിക്കുമ്പോൾ തിരിച്ചറിവ് ലഭിക്കുന്നുണ്ട് എന്നും ഡോ മുരളീ വല്ലഭൻ കൂട്ടിച്ചേർത്തു.
സഫലം 55 ന്റെ പ്രസിഡണ്ട് എം എസ് ശശിധരൻ നായർ ;സെക്രെട്ടറി അബ്ദുല്ലാ ഖാൻ ;ട്രഷറർ പി എസ് മധുസൂദനൻ എന്നിവർ പ്രസംഗിച്ചു .