Kerala

തൃക്കരിപ്പൂരില്‍ യുഡിഎഫിന് സന്ദീപ് വാര്യര്‍ തന്നെ

Posted on

എറണാകുളം: തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. പാര്‍ട്ടിയുടെ അന്തിമ തീരുമാനം സന്ദീപ് വാര്യരെ അറിയിച്ചു.

ഇന്ന് വൈകിട്ട് സന്ദീപ് വാര്യര്‍ തൃക്കരിപ്പൂരിലെത്തും. ജില്ലയിലെ നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സന്ദീപ് വാര്യര്‍. സന്ദീപ് വാര്യരെ പരിഗണിക്കുന്നതില്‍ എതിര്‍പ്പുമായി ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു.

ജില്ലയില്‍ തന്നെയുള്ള സ്ഥാനാര്‍ത്ഥി വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കത്ത് നല്‍കിയിരുന്നു. കമ്മിറ്റി പിരിച്ചുവിട്ട് പ്രതിഷേധിക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ മുന്നറയിപ്പ്. കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണിത്. ഇത്തവണ കാഞ്ഞങ്ങാട് കേരള കോണ്‍ഗ്രസിന് നല്‍കി കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version