India
സമൂസ വാങ്ങിവരാത്തതിന് യുവാവിനെ ഭാര്യയും കുടുംബവും തല്ലി ചതച്ചു
ലക്‌നൗ: ഉത്തർപ്രദേശിലെ പിലിഭിത്തിൽ സമൂസ വാങ്ങി കൊണ്ടുവന്നില്ലെന്ന പേരിൽ യുവാവിനെ ഭാര്യയും അവരുടെ കുടുംബവും ചേർന്ന് തല്ലി ചതച്ചു.
പിന്നാലെ പൊലീസിന് ലഭിച്ച പരാതിയെ ഇവർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് സംഗീത ശിവമിനോട് സമൂസ വാങ്ങി വരാൻ ആവശ്യപ്പെട്ടു. എന്നാൽ അക്കാര്യം യുവാവ് മറന്നുപോയി.
ഇതിൻ്റെ പേരിൽ പിന്നീട് യുവാവിനെ മർദ്ദിക്കുകയായിരുന്നു എന്നാണ് ഇയാളുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.