Kerala

സമസ്‌ത നേതാവ് നാസർ ഫൈസി കൂടത്തായി രാജിവച്ചു

Posted on

സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നാസർ ഫൈസി കൂടത്തായി രാജിവച്ചു. ഖുത്വബാഇൻ്റെ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ വിമർശനം ഉയർന്നതിനെ തുടർന്നാണ് രാജി.

രാജിക്കത്ത് പ്രസിഡൻ്റിന് കൈമാറി. സമസ്ത നേതാക്കളേയും പാണക്കാട് സ്വാദിഖലി തങ്ങളേയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ഭാരവാഹികൾക്കെതിരെ നടപടി എടുക്കണമെന്ന് പ്രസിഡൻ്റിന് നൽകിയ കത്തിൽ നാസർ ഫൈസി ആവശ്യപ്പെട്ടു.

സമസ്തയുടെ സുപ്രധാന പോഷക സംഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഖുതബ.സമസ്തയുടെ യുവജന സംഘടന നേതാവ് കൂടിയാണ് നാസർ ഫൈസി കൂടത്തായി. കഴിഞ്ഞ കുറച്ചുകാലങ്ങളായി സംഘടനയെ ചലിപ്പിക്കാതെ മനഃപൂർവ്വം നിർജീവമാക്കുന്ന അവസ്ഥയാണ്.

നിരന്തരമായ ഖത്തീബ് ഉസ്താദുമാർ ഉൾപ്പടെയുള്ള ഉസ്താദുമാരെ നിസാരമാക്കുന്ന വിധത്തിലുള്ള പ്രഭാഷണങ്ങളും പ്രസ്താവനകളും നടത്തിയെന്ന് നാസർ ഫൈസിക്കെതിരായ പ്രമേയത്തിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version