Kerala
മന്ത്രി സജി ചെറിയാന്റെ വാഹനത്തിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
തിരുവനന്തപുരം: വാമനപുരത്ത് വച്ച് മന്ത്രി സജി ചെറിയാന്റെ വാഹനത്തിന്റെ ടയര്‍ ഊരി തെറിച്ച് അപകടം. ചെങ്ങന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. മന്ത്രിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
അപകടത്തില്‍ ദുരൂഹത സംശയിക്കുന്നതായി മന്ത്രി പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം ഡി കെ മുരളി എംഎല്‍എയുടെ വാഹനത്തിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് എത്തിയത്.