Kerala
ശബരിമല സ്വർണ്ണക്കൊള്ള കേസ്, ജാമ്യം തേടി ഉണ്ണികൃഷ്ണൻ പോറ്റി
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി ഉണ്ണികൃഷ്ണൻ പോറ്റി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചു. ജാമ്യ ഹർജി ഈ മാസം 18 ന് പരിഗണിക്കും.
ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് കൊല്ലം വിജിലൻസ് കോടതി വിധി പറയും. ജാമ്യം നൽകരുതെന്നും പ്രധാന പ്രതിയാണ് എ. പത്മകുമാറെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.
അതേസമയം, ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച വെളിപ്പെടുത്തലിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എസ്ഐടിക്ക് മൊഴി നൽകും. പ്രത്യേക അന്വേഷണ സംഘത്തിന് ഇന്ന് മൊഴി നൽകും.
സ്വർണക്കൊള്ളയും പുരാവസ്തു റാക്കറ്റും തമ്മിലുള്ള ബന്ധത്തിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന ഒരാളുണ്ടെന്ന് കാട്ടിയാണ് ചെന്നിത്തല കത്ത് നൽകിയത്. വൈകിട്ട് മൂന്ന് മണിക്കാണ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകുക.