Kerala
ശബരിമല സ്വർണക്കവർച്ച കേസ്; മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്കായി എ പത്മകുമാറിന്റെ മൊഴി
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുക്കി ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ പുതിയ മൊഴി. കേസിലെ ഒന്നാം പ്രതിയായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപള്ളിക്ക് മുൻപരിചയം ഉണ്ടായിരുന്നുവെന്നാണ് പത്മകുമാർ മൊഴി നൽകിയിട്ടുള്ളത്.
പൊട്ടിത്തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും പത്മകുമാർ അന്വേഷണ സംഘത്തോട് പറഞ്ഞു.താൻ പരിചയപ്പെടുന്നതിന് മുൻപേ തന്നെ ഉണ്ണികൃഷ്ണപാേറ്റി ശബരിമലയിലുള്ള വ്യക്തിയാണെന്നും പത്മകുമാർ എസ്ഐടി സംഘത്തിന് മൊഴി നൽകി.
തന്ത്രി കുടുംബത്തിലെ ആളെന്ന നിലയിലാണ് പോറ്റി ശബരിമലയിൽ പ്രവർത്തിച്ചിരുന്നതെന്നും, തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തോടെയാണ് അയാൾ സന്നിധാനത്ത് ശക്തനായതെന്നും മൊഴിയുണ്ട്.
പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ കടകംപള്ളി സുരേന്ദ്രനെ ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.