Kerala

ശബരിമല സ്വർണക്കവർച്ച കേസ്; പത്മകുമാർ ആത്മക്കഥയിൽ എഴുതുന്ന കാര്യങ്ങൾ അന്വേഷിക്കും; രമേശ് ചെന്നിത്തല

Posted on

തൃശൂർ: ശബരിമല സ്വർണക്കവർച്ച കേസിലെ പ്രധാന പ്രതിയായ എ പത്മകുമാറിന്റെ വെളിപ്പെടുത്തൽ താൻ പത്രത്തിൽ വായിച്ചുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ആ വെളിപ്പെടുത്തലിൽ പ്രത്യേകിച്ച് അന്വേഷണത്തിന്റെ കാര്യമില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പത്മകുമാറിന്റെ ആത്മകഥയിൽ എഴുതുന്ന കാര്യങ്ങൾ അന്വേഷിക്കണമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിയായ പത്മകുമാറിന്റെആത്മകഥ ഉടൻ പുറത്തുവന്നേക്കുമെന്നാണ് വിവരം.

ശബരിമല സ്വര്‍ണക്കൊള്ള കേസിലെയും യുവതീപ്രവേശനത്തിലെയും ചില സുപ്രധാന വിവരങ്ങൾ പത്മകുമാറിന്റെ ആത്മകഥയിൽ ഉണ്ടാകുമെന്നാണ് സൂചന. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന് പത്മകുമാർ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

പാർട്ടിയിലും ഭരണ നേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനായിരുന്നു ഈ ചരടുവലിക്ക് പിന്നിലെന്നും പത്മകുമാർ ഇന്നലെ പറഞ്ഞിരുന്നു. സിപിഎമ്മിന്റെ നിർണായക ജില്ലാ കമ്മിറ്റി ചേരാനിരിക്കെയാണ് പത്മകുമാറിന്റെ വെളിപ്പെടുത്തല്‍. പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരിച്ചത് മുതലുള്ള അംഗമാണ് പത്മകുമാർ. സ്വർണക്കൊള്ള കേസിലെ പ്രതിപ്പട്ടികയിൽ പത്മകുമാർ ഉൾപ്പെട്ടപ്പോഴും അറസ്റ്റിലായപ്പോഴും എല്ലാം പാർട്ടി അദ്ദേഹത്തിനൊപ്പം നിന്നതും, നടപടി സ്വീകരിക്കാതിരുന്നതുമൊക്കെ ഏറെ ചർച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version