Kerala

ബോർഡും ട്രാക്ടറുകാരും തമ്മിലുള്ള കൂലിത്തർക്കം തുടരുന്നു :മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ശബരിമല അരവണ നിർമ്മാണം പ്രതിസന്ധിയിലേക്ക്

Posted on

പത്തനംതിട്ട: മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ശബരിമല അരവണ നിർമ്മാണം പ്രതിസന്ധിയിലേക്ക്. സാധനങ്ങൾ ശബരിമലയിൽ എത്തിക്കാനുള്ള ട്രാക്ടർ കരാർ ഇതുവരെ ആയിട്ടില്ല.

ബോർഡും ട്രാക്ടറുകാരും തമ്മിലുള്ള കൂലിത്തർക്കം തുടരുകയാണ്. 30ന് വീണ്ടും ഇ ടെൻഡർ വിളിച്ചിട്ടുണ്ട്. നിലവിലെ കരുതൽ ശേഖരം ഏഴ് ലക്ഷം മാത്രമാണ്. നവംബർ 16ന് സീസൺ തുടങ്ങുമ്പോൾ 75 ലക്ഷം എന്നതാണ് ബോർഡ് ലക്ഷ്യമിടുന്നത്.

എന്നാല്‍, പ്രതിസന്ധി ഇല്ലെന്നാണ് ദേവസ്വം ബോർഡ് വിശദീകരണം. പുതിയ ട്രാക്ടറുകൾ വാങ്ങാൻ തീരുമാനമുണ്ടെന്നും ശർക്കരയും അരിയും സന്നിധാനത്തേക്ക് ഇപ്പോഴും കൊണ്ടുപോകുന്നുണ്ടെന്നും ബോർഡ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version