Kerala
കാഞ്ഞിരപ്പള്ളിയിൽ ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവം: പരാതി നല്‍കി കോണ്‍ഗ്രസ്
തിരുവനന്തപുരം: ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്ന് ലൈംഗികാതിക്രമം ഉണ്ടായെന്ന് തുറന്നെഴുതി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതി നല്‍കി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും.
സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എലിക്കുളം മണ്ഡലം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.
ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ആത്മഹത്യ കുറിപ്പില്‍ പറയുന്ന ‘എന്‍എം’ എന്നയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും പരാതിയില്‍ അവശ്യപ്പെട്ടു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയിംസ് ജീരകം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിബിന്‍ മറ്റപ്പള്ളി, വി ഐ അബ്ദുല്‍ കരിം, അഭിജിത് ആര്‍ പനമറ്റം, റിച്ചു കൊപ്രാക്കളം, ജിബിന്‍ ശൗര്യാകുഴിയില്‍, മാത്യൂ നെള്ളിമലയില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്.