Kerala

ആര്‍എസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തിലേക്ക് കേരളത്തിലെ വിസിമാര്‍ക്കും ക്ഷണം; ഗവര്‍ണറും പങ്കെടുക്കും

Posted on

ന്യൂഡല്‍ഹി: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടന നടത്തുന്ന വിദ്യാഭ്യാസ സമ്മേളനത്തിലേക്ക് കേരളത്തിലെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കും ക്ഷണം.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ‘ശിക്ഷ സംസ്‌കൃതി ഉത്തന്‍ ന്യാസ്’ എന്ന സംഘടന നടത്തുന്ന പരിപാടിയിലേക്കാണ് ക്ഷണം. ഈ മാസം 25 മുതല്‍ 28 വരെ കാലടിയില്‍ വെച്ചാണ് ആര്‍എസ്എസിന്റെ ദേശീയ വിദ്യാഭ്യാസ സമ്മേളനം പരിപാടി നടക്കുന്നത്.

ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) നടപ്പിലാക്കുന്നതിനും പരമ്പരാഗത വിജ്ഞാന സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുമുള്ള മാര്‍ഗ രേഖ തയ്യാറാക്കലാണ് പരിപാടിയുടെ അജണ്ട. രാജ്യത്തുടനീളമുള്ള തെരഞ്ഞെടുത്ത 300 ഓളം വിദ്യാഭ്യാസ വിചക്ഷണരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ആത്മീയ സംഘടനകളും പരിപാടിയുടെ ഭാഗമാകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version