India

വിദ്വേഷ പരാമര്‍ശം: ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെ കേസ്

Posted on

ബെംഗളൂരു: ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയതിന് കേസ്.

ഒക്ടോബര്‍ 20-ന് ഉപ്പെളിഗയില്‍ നടന്ന ദീപോത്സവ പരിപാടിയില്‍ മതവിദ്വേഷം വളര്‍ത്തുന്നതും സ്ത്രീകളുടെ അന്തസിനെ അപമാനിക്കുന്നതും പൊതുസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നതുമായ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് കല്ലഡ്ക പ്രഭാകറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

പുത്തൂര്‍ താലൂക്ക് നിവാസിയായ ഈശ്വരി പത്മുഞ്ച നല്‍കിയ പരാതിയില്‍, പ്രഭാകര്‍ ഹിന്ദു- മുസ്‌ലീം വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനായി, അവരുടെ ജനസംഖ്യാകണക്കുകള്‍ പരാമര്‍ശിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയെന്നാണ് ആരോപിക്കുന്നത്.

കഹാലെ ന്യൂസ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രസംഗം സംപ്രേഷണം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version