Kerala
അവര് മക്കളെ മദ്യം കൊടുത്താണോ വളർത്തുന്നത്? ആർഎസ്എസ് പ്രവർത്തകന്റെ ആക്രമണത്തിൽ പ്രതികരണവുമായി കരോൾ സംഘത്തിലെ കുട്ടികളുടെ രക്ഷിതാക്കൾ
പാലക്കാട്: കരോൾ സംഘത്തിനെതിരായ ആർഎസ്എസ് പ്രവർത്തകന്റെ ആക്രമണത്തിൽ പ്രതികരണവുമായി കരോൾ സംഘത്തിലെ കുട്ടികളുടെ രക്ഷിതാക്കൾ. ആക്രമണത്തേക്കാൾ വേദനിപ്പിച്ചത് ബിജെപി നേതാക്കളുടെ അധിക്ഷേപമാണെന്ന് രക്ഷിതാക്കൾ പറഞ്ഞു.
ബിജെപി നേതാക്കളുടെ അധിക്ഷേപം കുട്ടികൾക്ക് വലിയ വേദനയുണ്ടാക്കി. സ്കൂളിൽ പോവാൻ പോലും പറ്റാത്ത അവസ്ഥയാണ്. എല്ലാ കുട്ടികളും 15 വയസ്സിൽ താഴെയുള്ളവരാണെന്നും രാഷ്ട്രീയം പോലും അറിയാത്ത കുട്ടികളാണെന്നും രക്ഷിതാക്കൾ പ്രതികരിച്ചു.