Kerala
എൽഡിഎഫ് വിടുമെന്ന വാർത്ത തള്ളി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം എൽഡിഎഫ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിന്. മുന്നണി മാറ്റം അഭ്യൂഹം മാത്രമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിസ്മയം സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നും ചര്‍ച്ച നടന്നതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനാണ് വിഷയത്തില്‍ പ്രതികരിക്കേണ്ടതെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.
‘ഞാനോ പ്രമോദ് നാരായണനോ പ്രതികരണം നടത്തിയിട്ടില്ല. ഇന്നലത്തെ ഉപവാസ സമരത്തില്‍ ഞങ്ങളെല്ലാവരും പങ്കെടുത്തല്ലോ. മധ്യമേഖലാ ജാഥയില്‍ ഇല്ലെന്ന് എന്തിനു പറയണം. ചെയര്മാന് തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ഇന്നലെ പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ വിശദീകരണവും ചെയര്മാന് നല്‍കിയതാണ്’, റോഷി അഗസ്റ്റിന് പറഞ്ഞു.