India
മകന്റെ ധൂർത്ത് വിവാദമായതിനെ തുടർന്ന് മംഗോളിയൻ പ്രധാനമന്ത്രി ലുവ്സന്നംസ്രെയിൻ ഒയുൻ-എർഡെൻ രാജിവച്ചു
മകന്റെ ധൂർത്ത് വിവാദമായതിനെ തുടർന്ന് മംഗോളിയൻ പ്രധാനമന്ത്രി ലുവ്സന്നംസ്രെയിൻ ഒയുൻ-എർഡെൻ രാജിവച്ചു.
ലുവ്സന്നംസ്രെയിൻ ഒയുൻ-എർഡെൻ ചൊവ്വാഴ്ച പാർലമെൻ്റിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടു. തുടർന്നാണ് ലുവ്സന്നംസ്രെയിൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. പ്രധാനമന്ത്രിയുടെ മകന്റെ ധൂർത്ത് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
“പകർച്ചവ്യാധികൾ, യുദ്ധങ്ങൾ, താരിഫുകൾ എന്നിവയുൾപ്പെടെയുള്ള ബുദ്ധിമുട്ടുകളുടെ സമയങ്ങളിൽ എൻ്റെ രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നത് ഒരു ബഹുമതിയാണ്” രാജിക്ക് ശേഷം ലുവ്സന്നംസ്രെയിൻ ഒയുൻ-എർഡെൻ പ്രതികരിച്ചു. 30 ദിവസത്തിനകം പിൻഗാമിയെ നിയമിക്കുന്നതുവരെ അദ്ദേഹം ഇടക്കാല പ്രധാനമന്ത്രിയായി തുടരും.