Kerala

വയനാട്ടില്‍ കോണ്‍ഗ്രസ് നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഫെബ്രുവരി 26ന്

Posted on

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് ഫെബ്രുവരി 26ന് നടക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയില്‍ വെച്ച് ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തറക്കല്ലിടല്‍ നിര്‍വഹിക്കും.

50 വീടുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. 1100 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള വീടുകളാണ് നിര്‍മ്മിക്കുന്നത്. 3.24 ഏക്കര്‍ സ്ഥലമാണ് രജിസ്റ്റര്‍ ചെയ്തത്. 2.18 ഏക്കര്‍ സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ ഈ ആഴ്ചയില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version