India
വിമാനത്താവളത്തിൽ കൊറിയൻ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിലെ ജീവനക്കാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ദക്ഷിണ കൊറിയന്‍ വിനോദ സഞ്ചാരിയായ യുവതി. സുഹൃത്തിനെ കാണാന്‍ ബെംഗളൂരുവിലെത്തിയ യുവതിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. സംഭവത്തിൽ പ്രതിയായ വിമാനത്താവള ജീവനക്കാരനായ അഫാൻ അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 19 തിങ്കളാഴ്ച കൊറിയയിലേക്കുള്ള വിമാനത്തിൽ കയറാൻ കെംപഗൗഡ വിമാനത്താവളത്തിൽ എത്തിയതായിരുന്നുവെന്ന് യുവതി. ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയപ്പോൾ വിമാനത്താവള ജീവനക്കാരനായ അഫാൻ അഹമ്മദ് അവരുടെ ബാഗേജ് പരിശോധിക്കാൻ എത്തി. സുരക്ഷാ പരിശോധനയ്ക്കിടെ തന്റെ ലഗേജിൽ നിന്നും ഒരു ബീപ് ശബ്ദം വരുന്നുണ്ടെന്ന് ജീവനക്കാരൻ പറഞ്ഞു. വ്യക്തിഗത സുരക്ഷാ പരിശോധനയ്ക്ക് തയാറാകണമെന്നായിരുന്നു ആവശ്യം.