Kerala
മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; യുപി സ്വദേശി അറസ്റ്റിൽ
കൊച്ചി: അങ്കമാലിയില്‍ പട്ടാപ്പകല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി പ്രതി പീഡിപ്പിച്ചത്.
യുപി സ്വദേശി രാജേഷ് ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് താമസിക്കുന്നയാളാണ് പ്രതി. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം.
ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായ പതിനാറുവയസുകാരി അമ്മയ്ക്കും സഹോദരനും ഒപ്പമായിരുന്നു താമസം. അമ്മയും സഹോദരനും വീട്ടില്‍ നിന്ന് പുറത്തുപോയ സമയത്താണ് പ്രതി വീട്ടില്‍ അതിക്രമിച്ചുകയറിയത്. മതില് ചാടിക്കടന്നാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.