India

ബെംഗളൂരുവിൽ മലയാളി പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് പരാതി

Posted on

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി പരാതി.

സുഹൃത്തുക്കൾക്കൊപ്പം കഫെ ബിസിനസ് തുടങ്ങാൻ സഹായിച്ച സുൽത്താൻ ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. കേസ് ഒതുക്കിത്തീർക്കാനും പ്രതിയെ രക്ഷിക്കാനും കർണാടക പൊലീസ് ശ്രമിച്ചെന്നും ആരോപണമുണ്ട്.

കഴിഞ്ഞ മെയ് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളുടെ കഫെയിൽ പാർട്ട് ടൈം ആയി ജോലി ചെയ്ത് വരികയായിരുന്ന ഇരുപതുകാരിയായ യുവതി സുഹൃത്തുക്കളെ കാണാൻ അവരുടെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. മടിവാളയിൽ കഫെ തുടങ്ങാൻ സഹായിച്ചത് ഹൈനസ് ആയിരുന്നു. ഇയാളാണ് ക്രൂരമായി പീഡിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version