Kerala

ഭിന്നശേഷിക്കാരിക്ക് റിഹാബിലിറ്റേഷൻ സെൻ്ററിൽ ക്രൂര മർദ്ദനമെന്ന് പരാതി

Posted on

ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി. ആലപ്പുഴ ആറാട്ടുപുഴ കള്ളിക്കാട് സ്വദേശിനിക്കാണ് മർദ്ദനമേറ്റത്.

അമ്മയെ ഫോണിൽ വിളിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടതിന് കരണത്തടിക്കുകയും കൈകാലുകൾ കെട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

അടി കൊണ്ട് തല കറങ്ങി വീണ കുട്ടിയെ മുകൾ നിലയിലേക്കുള്ള ചവിട്ടുപടിയിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്നും പറയുന്നു. തിരുവനന്തപുരം കുമാരപുരം ബഥാനിയ റിഹാബിലി’റ്റേഷൻ സെൻ്ററിലാണ് സംഭവം.

സിസ്റ്റർ ജിൻസിയും രണ്ടു ജീവനക്കാരും ചേർന്ന് മർദ്ദിച്ചതായാണ് കേസ്. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് എഫ് ഐ ആർ രേഖപ്പെടുത്തി, കേസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version