Kerala
യുവതിയെ സ്പായിലെത്തിച്ച് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പീഡിപ്പിച്ച കേസ്; ഇടനിലക്കാരി പിടിയിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ സ്പായിലെത്തിച്ച് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇടനിലക്കാരിയായ യുവതി പിടിയില്‍.
ആലപ്പുഴ മാന്നാര്‍ സ്വദേശിനി അശ്വതി(22) ആണ് പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് പാലക്കാട് സ്വദേശിയായ യുവതിയെ അശ്വതിയാണ് കഴക്കൂട്ടത്തെ സ്പായില്‍ എത്തിച്ചത്. ആലപ്പുഴ മാന്നാറില്‍ നിന്നാണ് കഴക്കൂട്ടം പൊലീസ് അശ്വതിയെ പിടികൂടിയത്.
സ്പാ നടത്തിപ്പുകാരി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. കേസില്‍ സിപിഐഎം മേനംകുളം കല്‍പ്പന ബ്രാഞ്ച് സെക്രട്ടറി റിബ്‌സണെ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്തിരുന്നു.