Kerala
ഏഴു വയസുകാരിയെ പീഡിപ്പിച്ചു; അമ്പത്തഞ്ചുകാരൻ അറസ്റ്റിൽ
പറവൂർ: ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്പത്തഞ്ചുകാരൻ അറസ്റ്റിൽ. വടക്കേക്കര കണ്ണങ്ങനാട്ട് സൻജിത്ത് ആണ് പൊലീസിന്റെ പിടിയിലായത്.
സൻജിത്ത് തന്നെ കയറിപ്പിടിച്ചെന്നും ദേഹോപദ്രവം ഏൽപിച്ചെന്നും കുട്ടി സ്കൂളിലെ അധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ വിവരം അറിയിച്ചതനുസരിച്ചാണ് പൊലീസ് കേസെടുത്തത്.
വടക്കേക്കര സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഒരു മോഷണ കേസിലും ഇയാൾ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.