Kerala
കേരളത്തിൽ എൽഡിഎഫ്-എസ്ഡിപിഐ ഡീലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫ്-എസ്ഡിപിഐ ടീലെന്ന് ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്ഡിപിഐ സംസ്ഥാന വ്യാപകമായി എൽഡിഎഫിനെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല പിഡിപിയുമായും സിപിഎമ്മിന് കൂട്ടുകെട്ടുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സിപിഐഎം- ബിജെപി ഡീലിനെ സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. കേരളത്തിൽ 2021 മുതലാണ് സിപിഐഎം- ബിജെപി ഡീൽ ആരംഭിച്ചതെന്നും, 2021ൽ അറുപതിലധികം സീറ്റിൽ ബിജെപി ഇടതുപക്ഷത്തിന് വോട്ട് മറിച്ചെന്നും, അദ്ദേഹം ആരോപിച്ചു. ഈ അന്തർധാര 2026ലും അവർത്തിക്കുകയാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
കാസർകോടും മഞ്ചേശ്വരത്തും ധാരണ ഉണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ചെന്നിത്തല പറഞ്ഞു. രണ്ട് മണ്ഡലങ്ങളിലും ജയിക്കും എന്ന് തനിക്ക് അറിയാമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. വിവിധ വിഷയങ്ങളെക്കുറിച്ച് രമേശ് ചെന്നിത്തല പ്രതികരിച്ചു.