Kerala
ഫണ്ട് പിരിച്ച് മുക്കിയവർക്കും സ്വർണം മോഷ്ടിച്ചവർക്കും അയ്യപ്പ ശാപം വന്നുചേരും; രമേശ് ചെന്നിത്തല
രക്തസാക്ഷികളുടെ പേരിൽ ഫണ്ട് പിരിച്ച് മുക്കിയവർക്കും ശബരിമലയിലെ സ്വർണം മോഷ്ടിച്ചവർക്കും അയ്യപ്പ ശാപം വന്നുചേരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ ഒരാളും രക്ഷപ്പെടാൻ പോകുന്നില്ല. എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരം. കേരള ജനത ഇവരെ പുറത്താക്കാൻ തയ്യാറെടുത്തു നിൽക്കുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രക്തസാക്ഷി ഫണ്ട് മോഷ്ടിച്ച് എന്ന് പറഞ്ഞ കുഞ്ഞികൃഷ്ണനെ പുറത്താക്കി. അയ്യപ്പന്റെ സ്വർണ്ണം അടിച്ചു മാറ്റിയവരെ എന്തുകൊണ്ട് പുറത്താക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. രക്തസാക്ഷികളുടെ പേരിൽ ഫണ്ട് പിരിച്ച് മുക്കിയ ആളുകൾ മാന്യന്മാരായി നടക്കുന്നുവെന്നും അദേഹം പറഞ്ഞു. ഇവരൊക്കെ അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളൂ. അയ്യപ്പനോട് കളിച്ചാൽ അവരെല്ലാം അനുഭവിക്കാൻ പോകുന്നതേയുള്ളൂ. സാക്ഷാൽ കലിയുഗവരദനായ അയ്യപ്പനോട് ഈ കളികൾ ഒന്നും വേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.