Kerala

മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ച ഇപ്പോൾ ഉയർത്തിക്കൊണ്ടു വരേണ്ടതില്ല; രമേശ്‌ ചെന്നിത്തല

Posted on

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ ആര് മുഖ്യമന്ത്രിയാകും എന്ന ചർച്ച ഇപ്പോൾ ഉയർത്തിക്കൊണ്ടു വരേണ്ടതില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു മുഖ്യമന്ത്രി ചർച്ചയും കോൺഗ്രസിൽ നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

മുതിർന്ന നേതാക്കളുമായി സംസാരിച്ച് കർണാടക മാതൃകയിൽ മുന്നോട്ട് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരണം പിടിച്ചാൽ ‌‌രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ പറഞ്ഞിരുന്നു.

രമേശ് ചെന്നിത്തല അടക്കമുള്ള പല നേതാക്കളുമുള്ള വേദിയിൽ വെച്ചായിരുന്നു പി ജെ കുര്യന്റെ പ്രസ്താവന. ഇതിൽ വ്യക്തത വരുത്തുകയായിരുന്നു ചെന്നിത്തല.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version