Kerala
സുധാകരനെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തല; കൂടിക്കാഴ്ച നടത്തി
കെ സുധാകരനെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തല. ഗോദാവരിയിലെ സുധാകരന്‍ എംപിയുടെ ഫ്‌ലാറ്റില്‍ എത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഷമ മുഹമ്മദും സുധാകരനെ കാണാന്‍ എത്തി.
കെ സുധാകരന്‍ കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കന്‍മാരില്‍ ഒരാളാണെന്നും പാര്‍ട്ടിയുടെ കരുത്താണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഞാന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഒന്‍പത് വര്‍ഷം എന്നോടൊപ്പം ജനറല്‍ സെക്രട്ടറിയായിരുന്നു. അദ്ദേഹം ഇപ്പോള്‍ പാര്‍ലമെന്റ് അംഗമാണ്. കോണ്‍ഗ്രസിന്റെ കരുത്താണ് സുധാകരന്‍. അദ്ദേഹവുമായി ഞാന്‍ സംസാരിച്ചു.
തീരുമാനമെടുക്കുന്നത് ഞാന്‍ അല്ലല്ലോ. പാര്‍ട്ടി ഹൈക്കമാന്‍ഡാണ്. നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഏത് ഘട്ടത്തിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തകരുണ്ട്. അനുനയിപ്പിക്കാന്‍ അദ്ദേഹം ആരോടും പിണങ്ങിയിട്ടില്ല. അദ്ദേഹത്തോടും ആരും പിണങ്ങിയിട്ടില്ല – രമേശ് ചെന്നിത്തല പറഞ്ഞു.