Kerala

രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വി ഡി സതീശന്‍

Posted on

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. വഴുതക്കാട്ടെ വീട്ടിലെത്തിയാണ് സന്ദര്‍ശനം. അടച്ചിട്ട മുറിയില്‍ ഇരുനേതാക്കളും തമ്മില്‍ സംസാരിച്ചു.

ജോസഫ് വാഴക്കന്‍, വി ടി ബല്‍റാം, അന്‍വര്‍ സാദത്ത്, അബിന്‍ വര്‍ക്കി എന്നിവരും നേതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു. ശേഷം ഇവര്‍ പുറത്തേക്ക് പോവുകയായിരുന്നു. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ ലഭിച്ചു. ആഭ്യന്തര വകുപ്പ് നൽകി രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കുമോയെന്നത് ആകാംക്ഷ.

വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത അമർഷത്തിലായിരുന്നു രമേശ് ചെന്നിത്തല. വി ഡി സതീശന് ആശംസ പോലും അദ്ദേഹം നേർന്നിരുന്നില്ലെന്ന് മാത്രമല്ല ഗുരുവായൂരിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version