Kerala

പത്ര മുത്തശിയാണ് ദീപിക; ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാമെന്ന് കരുതേണ്ട; രമേശ്‌ ചെന്നിത്തല

Posted on

ബിഷപ്പുമാര്‍ക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും വിമര്‍ശിച്ച് രമേശ് ചെന്നിത്തല. ബിജെപിക്ക് ഒപ്പം നിന്നില്ലെങ്കില്‍ സഭാ മേലധ്യക്ഷന്‍മാരെയും ദീപിക പത്രത്തെയുമൊക്കെ ഭീഷണിപ്പെടുത്തിക്കളയാം, വരുതിക്ക് കൊണ്ടുവന്നുകളയാം എന്നുള്ള നിലപാട് കേരളം ഒരിക്കലും അംഗീകരിക്കാന്‍ പോകന്ന ഒന്നല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ ജനാധിപത്യത്തിന് ഗുണം ചെയ്യുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ദീപിക കേരളത്തിലെ ആദ്യത്തെ ദിനപത്രമാണ്. അവര്‍ അവരുടെ സ്വതന്ത്രമായ അഭിപ്രായപ്രകടനം എപ്പോഴും നടത്താറുള്ള പത്രമാണ്. പത്ര മുത്തശിയാണ് ദീപിക. അവരെ ആക്ഷേപിക്കുകയും ബിഷപ്പുമാരെ കടന്നാക്രമിക്കുകയും ചെയ്യുന്നത് ഒരിക്കലും ശരിയായ നടപടിയല്ല.

അത് നിര്‍ഭാഗ്യകരമാണ്. ബിജെപി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ എല്ലാവര്‍ക്കുമറിയാം. ക്രിസ്മസ് കാലത്ത് കേക്ക് കൊണ്ട് കൊടുക്കുകയും അല്ലാത്ത സമയത്ത് ബിജെപിയും സംഘപരിവാറും ചേര്‍ന്ന് ക്രൈസ്തവരെ ആക്രമിക്കുകയും ചെയ്യുന്നത് നിത്യ സംഭവങ്ങളാണ്. ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട – അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version