Kerala
ഈ സർക്കാരിന്റെ കാലത്ത് ഒരു റെയിൽ പദ്ധതിയും വരാൻ പോകുന്നില്ല: രമേശ് ചെന്നിത്തല
ഈ സർക്കാരിന്റെ കാലത്ത് ഒരു റെയിൽ പദ്ധതിയും വരാൻ പോകുന്നില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ റെയിലിന്റെ സ്ഥിതി എന്തായെന്നും ചോദ്യം. ഇ ശ്രീധരൻ ആണെങ്കിലും പിണറായി വിജയൻ ആണെങ്കിലും ആ മഞ്ഞക്കുറ്റി അവിടുന്ന് മാറ്റി ജനങ്ങളെ രക്ഷിക്കണമെന്നുമാണ് രമേശ് ചെന്നിത്തലയുടെ പരിഹാസം .
കെ വി തോമസ് പറഞ്ഞ പലകാര്യങ്ങളും നടന്നിട്ടിലല്ലോ. മഞ്ഞക്കുറ്റി ഊരി കൊണ്ടുപോയാൽ ആളുകൾക്ക് സൗകര്യം ആകുമായിരുന്നു. തിരഞ്ഞെടുപ്പ് ആകുമ്പോൾ ഇങ്ങനെയുള്ള പല അഭ്യാസങ്ങളും കാണേണ്ടിവരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇ ശ്രീധരൻ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് അദേഹം ചോദിച്ചു.