Kerala
രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച റേഞ്ചർ യൂണിറ്റിന്റെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും നടന്നു
രാമപുരം: രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച റേഞ്ചർ യൂണിറ്റിന്റെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും നടന്നു.
റേഞ്ചർ യൂണിറ്റ് ലീഡർ നീന എലിസബത്ത് ജോർജ് ആമുഖ പ്രഭാഷണം നടത്തിയ സമ്മേളനംരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു പനങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.
സ്കൂൾ പ്രിൻസിപ്പൽ ഡിറ്റോ സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ നെൽസൺ അലക്സ്, പഞ്ചായത്ത് മെമ്പർ മിനി റ്റി. ജോൺ, സ്കൂൾ ചെയർപേഴ്സൺ ഒവിയാറ്റസ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.