Kerala
എംപി ആണോ എംഎൽഎ ആണോ വലുത്? സുധാകരനെതിരെ വീണ്ടും രാജ്മോഹൻ ഉണ്ണിത്താൻ
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കെ സുധാകരനെതിരെ കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ.
എംപി ആണോ എംഎൽഎ ആണോ വലുത് എന്നും എല്ലാവരും അത് മനസിലാക്കണം എന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാജ്‌മോഹൻ ഉണ്ണിത്താൻ മത്സരിക്കുമോ എന്ന ചോദ്യത്തോടായിരുന്നു ഉണ്ണിത്താന്റെ വിമർശനം.
‘എന്നെ കാസർകോട്ടെ ജനങ്ങൾ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ ജയിപ്പിച്ചത് എൽഎംഎ ആകാനല്ല, എംപിയാകാനാണ്. ഏഴ് എംഎൽഎമാരുടെ നേതാവാണ് ഞാൻ. എനിക്ക് ഒരു എംഎൽഎ ആയി ചുരുങ്ങാൻ പറ്റുമോ? എല്ലാവരും അത് മനസിലാക്കാം. ഏഴ് എംഎൽഎമാരുടെ നേതാവാണോ ഒരു എംഎൽഎയാണോ വലുത്?’ എന്നായിരുന്നു ഉണ്ണിത്താന്റെ മറുപടി.