Kerala
ശശികലയോട് മാപ്പ് പറഞ്ഞ് കേസ് തീര്‍ക്കുന്നതിലും ഭേദം മരണമെന്ന ബോധ്യമാണ് നിയമപോരാട്ടത്തില്‍ കരുത്ത് പകര്‍ന്നത്; രാജ്‌മോഹൻ ഉണ്ണിത്താൻ
കാസര്‍കോട്: ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ വിഷകലയെന്ന് വിളിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി.
ഒരുവേള ശശികലയോട് മാപ്പ് പറഞ്ഞാല്‍ കേസ് തീര്‍ക്കാമെന്ന് പറഞ്ഞപ്പോള്‍ അതിലും ഭേദം മരണമാണെന്നുള്ള ബോധ്യമാണ് നിയമ പോരാട്ട വഴിയില്‍ കരുത്ത് പകര്‍ന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ശശികലയുടെ പ്രസംഗം പ്രചോദനമായി സ്വീകരിച്ച ഒരു കാപാലികന്‍ ഫഹദ് മോന്‍ എന്ന പിഞ്ചുബാലനെ കഴുത്തറത്ത് കൊന്നതാണ് തന്റെ അന്നത്തെ പ്രതികരണത്തിന്റെ അടിസ്ഥാനമെന്നും വെറുപ്പ് ഒരു പകര്‍ച്ചാവ്യാധിയായി പടര്‍ത്തുന്നവര്‍ക്ക് എതിരായ പോരാട്ടം ഇനിയും രാഷ്ട്രീയപരമായും, നിയമപരമായും തുടരുക തന്നെ ചെയ്യുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
അതിന് കൊടുക്കേണ്ടി വരുന്ന വില എന്ത് തന്നെയായാലും പ്രശ്‌നമില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.