Kerala

കേരളത്തില്‍ ശിശുമരണ നിരക്ക് കുറയാന്‍ കാരണം യുവജനങ്ങള്‍ വിദേശത്ത് പോകുന്നതുകൊണ്ട്; രാജീവ് ചന്ദ്രശേഖര്‍

Posted on

തിരുവനന്തപുരം: യുവജനങ്ങള്‍ വന്‍തോതില്‍ വിദേശത്തേക്ക് പോകുന്നത് കൊണ്ടാണ് കേരളത്തില്‍ ശിശുമരണ നിരക്ക് കുറയാന്‍ കാരണമായതെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. ഫെബ്രുവരി 24ന് മനോരമ ഇയര്‍ബുക്ക് സംഘടിപ്പിച്ച കേരള ഡവലപ്‌മെന്റ് സമ്മിറ്റ് 2026ലാണ് രാജീവ് ചന്ദ്രശേഖറിന്റെ ഈ പ്രതികരണം. പരിപാടിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആരംഭിച്ചത്.

‘ഒരു രാഷ്ട്രീയ നേതാവ് ഒരു പോഡ്കാസ്റ്റില്‍ ഇരുന്ന് വളരെ അഭിമാനത്തോടെ പറയുകയാണ്. കേരളത്തില്‍ ശിശുമരണനിരക്ക് വളരെ കുറവാണെന്ന്.പക്ഷെ അതിന്റെ വസ്തുത നമ്മള്‍ മനസിലാക്കിയിട്ടുണ്ടോ?. ഏറ്റവും കൂടുതല്‍ യൂത്ത് മൈഗ്രേഷന്‍ കേരളത്തിലാണ്. യൂത്ത് അല്ലേ കുട്ടികളെ ഉണ്ടാക്കുന്നത്. യൂത്ത് ഇവിടുന്ന് മൈഗ്രേറ്റ് ചെയ്യുകയാണെങ്കില്‍ ശിശുമരണനിരക്ക് സ്വാഭാവികമായും കുറയില്ലേ?.’ എന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version