Kerala

യുഡിഎഫ് 40- 50 സീറ്റിലൊതുങ്ങും; രാജീവ്‌ ചന്ദ്രശേഖർ

Posted on

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 40 മുതല്‍ 50 സീറ്റുകളില്‍ ഒതുങ്ങുമെന്ന് ബിജെപി. ഇടതുമുന്നണിക്ക് വീണ്ടും അധികാരം ലഭിക്കാന്‍ ഒരു സാധ്യതയുമില്ല.

കേരളത്തില്‍ ത്രികോണ മത്സരം നടക്കുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റും നേമം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും നിര്‍ണായക ഇലക്ഷനാകും ഇത്. തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി നിര്‍ണായക ശക്തിയായി ഉയര്‍ന്നുവരുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

2026 നു ശേഷം സംസ്ഥാനത്ത് ദ്വിമുഖ തെരഞ്ഞെടുപ്പാകും നടക്കുക. ഒരു സൈഡില്‍ എന്‍ഡിഎ എങ്കില്‍ മറു സൈഡില്‍ ഇന്‍ഡി മുന്നണിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version