Kerala

തെളിവുണ്ടെങ്കിൽ കോടതിയിൽ പോകട്ടെ; സ്വത്ത് വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

Posted on

പുതിയ സ്വത്ത് വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. തനിക്കെതിരായ സ്വത്ത് വിവാദം തോൽക്കുമെന്ന കോൺഗ്രസിന്റെ ഭയം കാരണമാണ്.

‘കോൺഗ്രസിന്റെ പുതിയ തന്ത്രമാണിത്. ഇനി വളരെ കുറച്ച് ദിവസം മാത്രമേ ബാക്കിയുള്ളൂ. 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ഇതേ വിവാദം തന്നെയാണ് ഉണ്ടാക്കിയത്. തന്റെ വീട്, മുണ്ട്, കാർ, എന്റെ മലയാളം ഇതൊക്കെയാണ് കോൺഗ്രസിന്റെ പ്രശ്നം. ഇതിനൊക്കെ എന്തെങ്കിലും തെളിവുണ്ടെങ്കിൽ കോടതിയിൽ പോണം തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെടണം എന്നാണ് എനിക്ക് പറയാനുള്ളത്. മുങ്ങുന്ന കപ്പലാണ് കോൺഗ്രസ്.

അവർക്ക് എങ്ങിനെയെങ്കിലും ജനങ്ങളുടെ ശ്രദ്ധതിരിച്ച് എൻഡിഎയ്ക്ക് എതിരെ നിർത്തണം. വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞിട്ട് വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാൽ അതൊന്നും നടക്കില്ലെന്നും ഈ തിരഞ്ഞെടുപ്പിൽ ഈ തന്ത്രം നടപ്പിലാവില്ലെന്നും’ രാജീവ്‌ ചന്ദ്രശേഖർ  പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version