Kerala
ആരും ശിക്ഷിക്കപ്പെടില്ല, കേന്ദ്രം ഇടപെട്ടു; കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ഛത്തീസ്‌ഗഡിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടുവെന്നും കുറ്റക്കാർക്കെതിരെ ശിക്ഷ ഉറപ്പാക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും നിരപരാധികളെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.