Kerala
മാധ്യമ പ്രവർത്തകരോട് മോശം ആംഗ്യവുമായി രാജീവ് ചന്ദശേഖർ
തിരുവനന്തപുരം: കർണാടക ഭൂമി കുംഭകോണത്തിൽ റിപ്പോർട്ടറിന്റെ ചോദ്യത്തോട് അസഹിഷ്ണുത കാണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ആരോപണത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് മോശം ആംഗ്യം കാണിച്ച് രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി.
ചില കാര്യങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നുണ പറഞ്ഞ് രാഷ്ട്രീയം പറയാൻ ആളുണ്ട്.
ചില ക്രിമിനൽ ഘടകങ്ങളും മാധ്യമങ്ങളിലുണ്ട്. തെറ്റ് ചെയ്യുന്നവരെ വെറുതെ വിടില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.