Kerala

രാജസ്ഥാനിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നുവീണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി, 28 പേർക്ക് പരിക്ക്

Posted on

ജയ്പൂർ: രാജസ്ഥാനിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നുവീണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ടുകുട്ടികളുടെ നില ​ഗുരുതരമാണ്. അപകടം നടക്കുന്നതിന്‍റെ നിമിഷങ്ങൾക്കുമുമ്പ് കുട്ടികൾ അധ്യാപകരെ വിവരമറിയിച്ചതായാണ് റിപ്പോർട്ട്.

രാജസ്ഥാനിലെ ഝലാവറിൽ മനോഹർ താന എന്ന സ്ഥലത്തെ പിപ്‌ലോദി സർക്കാർ സ്‌കൂളിന്റെ കെട്ടിടമാണ് ഇന്നലെ രാവിലെ എട്ടരയോടെ തകർന്നുവീണത്. മേൽക്കൂരയുടെ അവശിഷ്ടങ്ങൾ വീഴുന്നത് വിദ്യാർഥികളുടെ ശ്രദ്ധയിൽപെടുകയും തുടർന്ന് അധ്യാപകരെ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ചുവെന്നും കുട്ടികളോട് അവരുടെ ക്ലാസ് മുറിയിലേക്ക് മടങ്ങാൻ പറഞ്ഞുവെന്നും റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version