Kerala

2026 ലെ വയലാർ അവാർഡ് ആര്‍. രാജശ്രീക്ക്., ആത്രേയകം എന്ന നോവലിനാണ് പുരസ്കാരം

Posted on

 


ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ നിർമിക്കുന്ന ശിൽപ്പവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം.വയലാർ രാമവർമയുടെ ചരമവാർഷിക ദിനമായ ഒക്ടോബർ 27ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം സമ്മാനിക്കും.

ഒ.വി. ഉഷ, സുഭാഷ് ചന്ദ്രൻ, വി.വി. വിജയകുമാർ എന്നിവരാണ് പുരസ്കാര വിജയിയെ തിരഞ്ഞെടുത്തത്.ആർ. രാജശ്രീക്ക് 2021ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിരുന്നു.

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം ആൻഡ് ഗവേഷണ കേന്ദ്രത്തില്‍ അധ്യാപികയാണ്.കവിയും ഗാനരചയിതാവുമായ വയലാർ രാമവർമയുടെ സ്മരണാർഥം വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version