India
ED റെയ്ഡ് ചെയ്ത 121 രാഷ്ട്രീയക്കാരില്‍ 114ഉം പ്രതിപക്ഷ നേതാക്കള്‍; പിണറായിയെ പിന്തുണച്ച് മാധ്യമ പ്രവര്ത്തകന് രജ്ദീപ് സര്‍ദേശായി
ന്യൂഡല്‍ഹി: സിഎംആര്‍എല്‍-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലടക്കം കേരളത്തില്‍ വ്യാപകമായി നടക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡില്‍ പ്രതികരിച്ച് മാധ്യമ പ്രവര്ത്തകന് രജ്ദീപ് സര്‍ദേശായി.
യുപിഎ സര്‍ക്കാരിന്റേയും എന്‍ഡിഎ സര്‍ക്കാരിന്റേയും കാലത്ത് പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ഇ ഡി അന്വേഷണത്തിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ദേശായിയുടെ എക്സ്പോസ്റ്റ്. 2014 മുതല്‍ ഇ ഡി നടപടി നേരിട്ട 121 പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ 114 പേരും പ്രതിപക്ഷ നേതാക്കളായിരുന്നുവെന്നും ഇത് 95 ശതമാനം വരുമെന്നും സര്‍ദേശായി ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായി 2004 മുതല്‍ 2014 വരെയുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാക്കള്‍ കക്ഷികളായിട്ടുള്ള ഇ ഡി കേസുകള്‍ 54 ശതമാനം മാത്രമായിരുന്നുവെന്നും ഇ ഡിയുടെ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്ല്യരല്ലേയെന്നും സര്‍ദേശായി വ്യക്തമാക്കി.