Kerala
മലപ്പുറത്ത് കനത്ത മഴയിൽ കോഴി ഫാമിൽ വെള്ളം കയറി; 2000 കോഴികൾ ചത്തതായി റിപ്പോർട്ട്
മലപ്പുറം: മലപ്പുറത്ത് കനത്ത മഴയിൽ കോഴി ഫാമിൽ വെള്ളം കയറി. 2000 കോഴികൾ ചത്തു. വഴിക്കടവ്, മണിമൂളി മേഖലകളിലുണ്ടായ കനത്ത മഴയിലാണ് കോഴികൾ ചത്തത്.
കലക്കൻ പുഴ നിറഞ്ഞൊഴുകുന്നതിനാൽ സമീപത്തെ കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകളും ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.