Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇടുക്കിയിൽ സാഹസിക- ജലവിനോദങ്ങൾക്ക് നിയന്ത്രണം

Posted on

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ആറ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്.

എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. വയനാട്, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

ഓറഞ്ച് അലേർട്ടിന് പിന്നാലെ ഇടുക്കിയിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സാഹസിക- ജലവിനോദങ്ങൾക്കാണ് നിയന്ത്രണം. ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി, ട്രക്കിങ്, ജീപ്പ് സവാരി, സാഹസിക വിനോദങ്ങൾ എന്നിവയ്ക്കാണ് നിരോധനം.

വണ്ടിപ്പെരിയാറിൽ വീടുകളിൽ വെള്ളം കയറി. മുല്ലപ്പെരിയാർ ഡാമിന്റെ 13 ഷട്ടറുകൾ ഒന്നരമീറ്റർ വീതം ഉയർത്തി. പതിനായിരം ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്. പെരിയാറിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version